മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘സൈക്കോ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, നിത്യ മേനോന്‍, അതിഥി റാവു ഹൈദാരി എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്.
സിംഗമ്പുലി, റാം, ഷാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും മിഷ്‌കിന്‍ തന്നെയാണ്. ഇളയരാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് നവാഗതനായ തന്‍വീര്‍ ആണ്. ഡബിള്‍ മീനിംഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ മൊഴി മാണിക്യം ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജനുവരി 24ന് പ്രദര്‍ശനത്തിന് എത്തി.