സയന്‍സ് ഫിക്ഷന്‍ ചിത്രം ‘ട്രിപ്പ്’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഡെന്നിസ് മഞ്ജുനാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു സയന്‍സ് ഫിക്ഷന്‍ തമിഴ് സിനിമയാണ് ട്രിപ്പ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

യോഗി ബാബു, കരുണാകരന്‍, സുനൈന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൊട്ട രാജേന്ദ്രന്‍, വി ജെ രാകേഷ്, അതുല്യ ചന്ദ്ര, ലക്ഷ്മി പ്രിയ വി ജെ സിദ്ധു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സംഗീത സംവിധായകന്‍ സിദ്ധു കുമാര്‍ ഈ ചിത്രത്തിന് പാട്ടുകളും പശ്ചാത്തല സ്‌കോറും രചിക്കുന്നു. ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത് ഉദയ ശങ്കര്‍ ആണ്.ദീപക് എസ്. ദ്വാരക്‌നാഥാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സായ് ഫിലിം സ്റ്റുഡിയോ ബാനറില്‍ എ. വിശ്വനാഥന്‍, ഇ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top