അമലാ പോളിന്റെ ‘അതോ അന്ത പറവൈ പോലെ’; ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി

വാഗതനായ വിനോദ് കെ.ആര്‍. സംവിധാനം ചെയ്ത പുതിയ ചിത്രം ‘അതോ അന്ത പറവൈ പോലെ’യുടെ റിലീസ് തീയതി മാറ്റി. ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നതെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തീയ്യതി മാറ്റി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ പുതിയ റിലീസിങ്ങ് തീയതി പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ അമലാ പോള്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ കാടിനകത്ത് അകപ്പെടുന്ന ഒരു സഞ്ചാരിയുടെ കഥയാണ് പറയുന്നത്.

സമീര്‍ കൊച്ചാര്‍, ആശിഷ്, സുപ്രീം സുന്ദര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ രാജഗോപാലിന്റേതാണ് രചന.

Top