പ്രശസ്ത മലയാള സിനിമാ നിര്‍മാതാവ് ആരിഫ ഹസന്‍ അന്തരിച്ചു

deadbody

പ്രശസ്ത മലയാള സിനിമാ നിര്‍മാതാവ് ആരിഫ ഹസന്‍ (76) അന്തരിച്ചു. കല്‍വത്തി ജമാഅത്ത് മസ്ജിദില്‍ 5 മണിക്കാണ് ഖബറടക്കം.

സത്യന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ബെന്‍സ് വാസു’, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘സാമ്രാജ്യം’, ഐ.വി ശശി സംവിധാനം ചെയ്ത ‘തടാകം’, തുളസീദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ശുദ്ധമദ്ധളം’, ഹരിഹരന്റെ ‘അനുരാഗകോടതി’ എന്നിങ്ങനെ 16ഓളം സിനിമകള്‍ ആരിഫ ഹസന്‍ നിര്‍മ്മിച്ചിട്ടുണ്ട്.

സാമ്രാജ്യം 2 സിനിമയിലൂടെ നിര്‍മ്മാതാവും വിതരണക്കാരനും ആയ അജ്മല്‍ ഹസന്‍ ഇദ്ദേഹത്തിന്റെ മകനാണ്.

Top