സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രവുമായി അനുഷ്‌ക ഷെട്ടി; ‘നിശബ്ദ’ത്തിന്റെ ട്രെയിലര്‍ കാണാം

ബാഗമതിക്കു ശേഷം അനുഷ്‌ക ഷെട്ടിയുടെതായി പുറത്തിറങ്ങുന്ന മറ്റൊരു ത്രില്ലര്‍ ചിത്രമാണ് നിശബ്ദം. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹേമന്ദ് മധുക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മാധവന്‍ ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. ചിത്രം ഒരുക്കിയിരിക്കുന്നത് സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തിലാണ്. മൂകയായ ആര്‍ട്ടിസ്റ്റ് ആയാണ് അനുഷ്‌ക ചിത്രത്തില്‍ എത്തുന്നത്.

ശാലിനി പാണ്ഡെ, അഞ്ജലി, കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്‌സെന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം റിലീസിനെത്തും.

Top