വരികളില്ലാതെ സംഗീതം മാത്രം; മ്യൂസിക്കല്‍ വീഡിയോ വിസ്പറിങ് ഹ്യൂസ് തരംഗമാകുന്നു

വിസ്പറിങ് ഹ്യൂസ് എന്ന മ്യൂസിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുന്നത്. പ്രശസ്ത സംഗീതജ്ഞന്‍ രാജേഷ് വൈദ്യയും മസാലകോഫി ബാന്‍ഡിന്റെ ഫൗണ്ടറായ വരുണ്‍ സുനിലും ചേര്‍ന്നാണ് ഇത് ഒരുക്കിയിരിക്കുന്നത്. വരികളില്ലാതെ സംഗീതം മാത്രമായ ഈ പാട്ട് വൈറലായിരിക്കുകയാണ്.

രാജേഷ് വൈദ്യയുടെ വീണയും വരുണ്‍ സുനിലിന്റെ പെര്‍ക്കഷനും മാളവിക് രാജേഷിന്റെ ഹമ്മിങ്ങും ചേരുമ്പോള്‍ പാട്ട് തരംഗമായി മാറി. വരുണ്‍ സുനില്‍ തന്നെയാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ദേവന്‍ ആണ് ഗാനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.

മലയാളികള്‍ അധികം കേട്ടുപരിചിതമല്ലാത്ത തരത്തിലുള്ള സംഗീതം പാട്ടിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. സോണി മ്യൂസിക്കാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.

Top