ഡാനിയേല്‍ റാഡ്ക്ലിഫിന് കൊറോണ? വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി മാനേജര്‍

‘ഹാരി പോര്‍ട്ടര്‍’ സീരീസുകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടനാണ് ഡാനിയേല്‍ റാഡ്ക്ലിഫ്. താരത്തിനെ കുറിച്ചുള്ള വാര്‍ത്തയാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

റാഡ്ക്ലിഫിന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു എന്ന രീതിയിലുള്ള വാര്‍ത്തയാണ് പുറത്തുവന്നത്. ബിബിസിയുടെ ബ്രേക്കിങ് ന്യൂസ് എന്ന പേരില്‍ ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഈ തെറ്റായ വാര്‍ത്ത പ്രചരിച്ചത്. ഡാനിയേല്‍ റാഡ്ക്ലിഫിന്റെ കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവാണെന്നും കൊവിഡ് 19 ബാധിച്ച ആദ്യ സെലിബ്രിറ്റി ഇദ്ദേഹമാണെന്നുമായിരുന്നു ട്വീറ്റ്.

ബിബിസിയുടെ ലോഗോയില്‍ പ്രചരിച്ചതു കൊണ്ട് നിരവധി ആളുകള്‍ ഈ ട്വീറ്റ് പങ്കുവെച്ചു. എന്നാല്‍ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായതോടെ വിശദീകരണവുമായി റാഡ്ക്ലിഫിന്റെ മാനേജര്‍ തന്നെ രംഗത്തെത്തി. ഡാനിയേല്‍ റാഡ്ക്ലിഫിന് കൊവിഡ് 19 ആണെന്ന വാര്‍ത്തകള്‍ നിഷേധിച്ച അദ്ദേഹം ഇത് വ്യാജമാണെന്നും വ്യക്തമാക്കി.

Top