വിഷ്ണുവിന്റെയും പ്രിയയുടെയും മനോഹരമായ യാത്ര; ചിത്രം കണ്ട് ആരാധകര്‍ സംശയത്തില്‍

രു അഡാര്‍ ലവിലൂടെ വെള്ളിത്തിരയിലെത്തി ശ്രദ്ധേയമായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഇപ്പോള്‍ ബോളിവുഡിലടക്കം അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോ പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരം പുതിയ ചിത്രങ്ങള്‍ പങ്കുവച്ചെത്തിയിരിക്കുകയാണ്.

തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി തന്നെ പുറത്ത് വിട്ട ചിത്രം കണ്ട് ആരാധകരും സംശയത്തിലായിരിക്കുകയാണ്. വിഷ്ണുവിന്റെയും പ്രിയയുടെയും മനോഹരമായ യാത്രയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കാത്തിരിക്കൂ… എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത്.
https://www.instagram.com/p/B8Y_coQAEqv/?utm_source=ig_web_copy_link

ഇതിന് പിന്നിലെ രസകരമായ കാര്യം എന്തെന്നാല്‍ ഇത് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണെന്നാണ്. നവ്യ നായര്‍ ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നവ്യയ്ക്കൊപ്പം പ്രിയ പ്രകാശ് വാര്യരും പ്രധാന റോളിലെത്തുന്നുണ്ട്. നേരത്തെ ലൊക്കേഷനില്‍ നിന്നുള്ള നവ്യയുടെയും പ്രിയയുടെയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.

https://www.instagram.com/p/B8Y_F7MggX2/?utm_source=ig_web_copy_link

Top