മോഹന്‍ലാലിനും പൃഥ്വിരാജിനും നടുവില്‍ യുവതാരം; ഒരുമിച്ച് ഡിന്നറും, ചിത്രം വൈറല്‍

മ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ചന്ദുനാഥ്. ഈ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി താരം മാറുകയായിരുന്നു. മമ്മൂട്ടിക്ക് ശേഷം താരത്തിന്റെ രണ്ടാമത്തെ ചിത്രം മോഹന്‍ലാലിനോടൊപ്പമാണ്. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റാം എന്ന ചിത്രത്തിലാണ് ചന്ദുനാഥ് പ്രധാന വേഷത്തിലെത്തുന്നത്.

ഇപ്പോഴിതാ ഷൂട്ടിങ്ങ് ഇടവേളയിലുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. മോഹന്‍ലാലിനോടൊപ്പം പൃഥ്വിരാജിനോടൊപ്പവും നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ഇവരോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഈ ദിവസം അത്രമേല്‍ പ്രിയപ്പെട്ടത് ഒരിക്കലും മറക്കില്ല എന്ന് താരം കുറിച്ചു. കുട്ടിക്കാലം മുതല്‍ കണ്ടു വരുന്ന സ്വപ്നത്തിലെ സൂപ്പര്‍ താരങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനും സമയം ചിലവഴിക്കാനുമായത് മറക്കാനാവാത്ത ഒന്നാണെന്നും ചന്ദുനാഥ് കുറിച്ചു.

ചന്ദുനാഥിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

ലാലേട്ടന്‍: ഈ അത്ഭുത മനുഷ്യന്റെ കുസൃതി ചിരിയും , കുട്ടികാലം മുതല്‍ സിനിമയില്‍ മാത്രം കണ്ട ലാല്‍ മാനറിസം കണ്മുന്നില്‍ മിന്നി മറയുന്നത് കൗതുകത്തോടെ നോക്കിനിന്ന ദിവസം … മനുഷ്യന്‍ താരത്തിനപ്പുറം സ്‌നേഹമാകുന്നത് കണ്ട ദിവസം ..നടന്‍ നായകന്‍ താരം വിസ്മയം വികാരം.. ഇവയ്ക്കപ്പുറം സ്വന്തം സഹോദരനായി കൂട്ടുകാരനായി ഒപ്പം നില്‍ക്കാന്‍ ഇടം തന്ന ദിവസം .

പൃഥ്വിരാജ് (രാജുവേട്ടന്‍):സ്‌കൂള്‍ കാലം മുതല്‍ ‘ഇങ്ങനെ ആകണം വ്യക്തിത്വം’ എന്ന് കണ്ടു അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ കൂട്ടുകാരോട് തര്‍ക്കിച്ചു വാദിച്ചു വളര്‍ന്ന എനിക്ക് രാജുവേട്ടാ എന്ന് വിളിച്ച എന്നെ തോളില്‍ കയ്യിട്ടു ഉറക്കെ ചിരിക്കുകയും ചിന്തിപ്പിക്കുകയും പതിനെട്ടാം പടിയിലെ അഭിനയത്തിനെ പ്രശംസിക്കുകയും ..എനിക്ക് പറയാന്‍ ഉള്ള സിനിമ സ്വപ്നങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും ചെയ്ത ദിവസം.

Top