അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഫഹദിന്റെ ഏറ്റവും പുതിയ സിനിമയാണ് ട്രാന്‍സ്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം സെന്‍സര്‍ ബോര്‍ഡില്‍ കുരുങ്ങിയിരിക്കുകയാണ്. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ 17 മിനിറ്റോളം ദൈര്‍ഘ്യം വരുന്ന സീനുകള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം ശരിവയ്ക്കാന്‍ സംവിധായകന് അന്‍വര്‍ റഷീദ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് സിനിമ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണെന്ന് ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിളള ട്വിറ്ററിലൂടെ അറിയിച്ചു.
ഒരു മോട്ടിവേഷനല്‍ സ്പീക്കറായാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നസ്രിയയാണ് ഫഹദിന്റെ നായികയായെത്തുന്നത്. ഗൗതം മേനോന്, ചെമ്പന്‍ വിനോദ്, സൗബിന്, ദിലീഷ് പോത്തന്, വിനായകന് എന്നിവരാണ് മറ്റുതാരങ്ങള്‍ ഫെബ്രുവരി 14ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സെന്‍സറിങ് വീണ്ടും നീണ്ടുപോയാല്‍ ചിത്രത്തിന്റെ റിലീസ് നീളാന്‍ സാധ്യതയുണ്ട്.