പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘വണ്‍’; മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

ന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ‘വണ്‍’. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

നടി അഹാനയുടെ സഹോദരിയും നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ഇഷാനി കൃഷ്ണയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇഷാനിയുടെ ആദ്യ ചിത്രമാണിത്.

Top