ദിലീപും ഉര്‍വശിയും ഒന്നിച്ച്, കൂടെ മക്കളും; ‘കേശു ഈ വീടിന്റെ നാഥന്‍’ പുതിയ പോസ്റ്റര്‍ പുറത്ത്

പ്രേക്ഷകരുടെ ഒരുപാടുനാളത്തെ കാത്തിരിപ്പിന് ശേഷം നാദിര്‍ഷയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. വീണ്ടും ഒരു ഹിറ്റ് ചിത്രം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് നാദിര്‍ഷ തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനിലൂടെ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ദിലീപും ഉര്‍വശിയും ഇവരുടെ മക്കളായ വൈഷ്ണവി, നസ്‌ലന്‍ എന്നിവരാണ് പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ദിലീപും ഉര്‍വശിയും ആദ്യമായി ജോഡികളാവുകയാണ് ഈ ചിത്രത്തിലൂടെ. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വയ്ക്കുന്ന ഫാമിലി എന്റര്‍റ്റൈനര്‍ ആണ് ‘കേശു ഈ വീടിന്റെ നാഥന്‍.’

കേശു എന്ന പേരിലുള്ള ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്നയാളായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ദിലീപിന്റെ ഭാര്യയായാണ് ഉര്‍വശി അഭിനയിക്കുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഛായാഗ്രഹണം അനില്‍ നായര്‍ ആണ് . നാദിര്‍ഷ തന്നെ സംഗീതം ചെയ്യുന്ന ചിത്രത്തിന് വരികള്‍ എഴുതുന്നത് ഹരിനാരായണനാണ്. നാഥ് ഗ്രൂപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top