ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കിയുള്ള ‘വാങ്ക്’; ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

സംവിധായകന്‍ വി കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാങ്ക്’. ചിത്രത്തിലെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

അനശ്വര രാജന്‍, നന്ദന വര്‍മ്മ, ഗോപിക, മീനാക്ഷി, വിനീത്, മേജര്‍ രവി, ജോയ് മാത്യു, ഷബ്ന മുഹമ്മദ്, തെസ്‌നി ഖാന്‍, പ്രകാശ് ബാരെ എന്നിവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നത്. സോഷ്യല്‍മീഡിയയില്‍ മികച്ച പ്രതികരണമാണ് വാങ്കിന്റെ ട്രെയ്‌ലര്‍ ഇതിനോടകം നേടിയത്.

ഒരു പെണ്‍കുട്ടിയുടെ വാങ്ക് വിളിക്കണമെന്ന അതിയായ ആഗ്രഹവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.ഷബാന മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഉണ്ണി ആറിന്റെ കഥയെ ആധാരമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം നല്‍കുന്നത്. 7ജെ ഫിലിംസിന്റേയും ഷിമോഗ ക്രിയേഷന്സിന്റെയും ബാനറില്‍ സിറാജുദ്ദീനും ഷബീര്‍ പഠാനും ചേര്‍ന്നാണു ചിത്രം നിര്‍മ്മിക്കുന്നത്.

Top