‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം കാണാം

ത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രം പ്രേക്ഷകമനം കവര്‍ന്ന് പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

‘മുത്തുന്നേ കണ്ണുകളില്‍’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫ് ആണ്. ശ്വേത മോഹനും, ശ്വേത സോമസുന്ദരനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ സുരേഷ് ഗോപി പ്രധാന കഥാപാത്രമായി എത്തുന്നു. വന്‍ താര നിരയില്‍ ഒരുക്കിയ ചിത്രം നിര്‍മിച്ചത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നു. ശോഭനയും, കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികമാര്‍. മേജര്‍ രവിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Top