പുതുമുഖങ്ങള്‍ അണിനിരക്കുന്ന ‘കാലന്‍ വേണു’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത്

വാഗതനായ വില്‍സണ്‍ കാവില്‍പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കാലന്‍ വേണു’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ഏറെയും പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

പ്രശാന്ത് പാലക്കുന്നില്‍, കോട്ടയം പ്രദീപ്, കോട്ടയം പുരുഷന്‍, മേരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിനുവേണ്ടി കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സനല്‍ മച്ചാട് ആണ്.

ശശി രാമകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നെക്ടര്‍ അലക്‌സ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഒളാട്ടുപുറം ഫിലിംസിന്റെ ബാനറില്‍ സാബു ഫ്രാന്‍സിസ് പൊയ്യ ആണ് ചിത്രം നിര്‍മിക്കുന്നത്.

Top