അനൂപ് സത്യന്‍ ചിത്രം ‘വരനെ ആവശ്യമുണ്ട്’; ഡിലീറ്റഡ് സീന്‍ പുറത്തിറങ്ങി

ത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ചിത്രം വിജയകരമായി മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തില്‍ സുരേഷ് ഗോപി പ്രധാന കഥാപാത്രമായി എത്തി. മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തിയത്. വന്‍ താര നിരയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിച്ചത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തി.

ശോഭനയും, കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികമാര്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിയും, ശോഭനയും ഒരു ചിത്രത്തിനായി ഒന്നിച്ചത്. മേജര്‍ രവിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി.

Top