‘ആലീസ് ഇന്‍ പാഞ്ചാലിനാട്’; ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ‘ആലീസ് ഇന്‍ പാഞ്ചാലിനാട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സുധിന്‍ വാമറ്റം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇരുന്നൂറോളം പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ അജയ് മാത്യു ആണ് നായകവേഷത്തിലെത്തുന്നത്. ശില്‍പ, കാമ്യ എന്നിവരാണ് നായികമാര്‍. ചിത്രത്തില്‍ പൊന്നമ്മ ബാബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കള്ളന്മാരുടെ ഗ്രാമം എന്ന പേരില്‍ അറിയപ്പെടുന്ന പാഞ്ചാലിനാട്ടില്‍ നടക്കുന്ന കഥയാണ് സിനിമയില്‍ ഉള്ളത്.

അരുണ്‍ വി സജീവിന്റേതാണ് കഥയും തിരക്കഥയും. പി.സുകുമാര്‍ ആണ് ക്യാമറ. റഷീദ് മുഹമ്മദും മുജീബ് മജീദുമാണ് സംഗീതം ചെയ്തിരിക്കുന്നത്. സിനിമ ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തും.

Top