കട്ട താടിയും കറുത്ത ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും; പ്രേക്ഷകരെ വിസ്മയിപ്പിച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍ എമ്പുരാനെ അനുസ്മരിപ്പിക്കുന്ന വിധമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കട്ട താടിയും കറുത്ത ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസ്സും ഒക്കെയായി വളരെ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തിയത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ 2019-ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു ചിത്രമാണ് എമ്പുരാന്‍.

View this post on Instagram

Photo Courtesy : @sameer_hamsa #ootd #potd

A post shared by Mohanlal (@mohanlal) on

നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താരറാണി തൃഷയാണ് ഈ ചിത്രത്തില്‍ നായികയായെത്തുന്നത്. തെന്നിന്ത്യന്‍ താരറാണി തൃഷയാണ് ഈ ചിത്രത്തില്‍ നായികയായെത്തുന്നത്.

ആടുജീവിതം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. ഈ ചിത്രത്തിന് ശേഷം കാളിയന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും അദ്ദേഹം അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കാളിയന് ശേഷമായിരിക്കും അദ്ദേഹം എമ്പുരാന്റെ ജോലികളിലേക്ക് കടക്കുക എന്നാണ് സൂചന.

Top