നടി ജയഭാരതിയുടെ മകന്‍ വിവാഹിതനായി; ചടങ്ങില്‍ പങ്കെടുത്ത് താരങ്ങള്‍

ടി ജയഭാരതിയുടെയും നടന്‍ സത്താറിന്റെയും മകന്‍ ഉണ്ണികൃഷ്ണന്‍ സത്താര്‍ (കൃഷ് ജെ സത്താര്‍ )വിവാഹിതനായി. സോനാലി നബീല്‍ ആണ് വധു. ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം. വധു വരന്മാര്‍ കസവ് സാരിയും മുണ്ടും ഷര്‍ട്ടുമടക്കം കേരള തനിമയുള്ള വസ്ത്രങ്ങളായിരുന്നു വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തത്. താരപുത്ര വിവാഹത്തില്‍ പങ്കെടുക്കാന്‍ സിനിമാ ലോകത്ത് നിന്നും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം നിരവധി താരങ്ങള്‍ എത്തിയിരുന്നു.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹ സത്കാരം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിവാഹം ചെന്നൈയില്‍ ആയിരുന്നെങ്കിലും മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമുള്ള താരങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഖുശ്ബു, സുരേഷ് കുമാര്‍, വിധുബാല, കെപിഎസി ലളിത, തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Top