ത്രില്ലര്‍ സ്വഭാവമുളള ചിത്രം; ധനുഷിനൊപ്പം ജോജു ജോര്‍ജും, ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്

നുഷിനെ കേന്ദ്ര കഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജഗമേ തന്തിരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

ഈ ഗ്യാങ്സ്റ്റര്‍ ചിത്രത്തില്‍ ജോജു ജോര്‍ജ് ഒരു സുപ്രധാന റോളില്‍ അഭിനയിക്കുന്നുണ്ട്. ജോജുവിന്റെ ആദ്യ തമിഴ് ചിത്രമാണിത്. ത്രില്ലര്‍ സ്വഭാവമുളള ചിത്രമെന്നു സൂചിപ്പിക്കും വിധത്തില്‍ തന്നെയാണ് മോഷന്‍ പോസ്റ്റര്‍. ഐശ്വര്യ ലക്ഷ്മി, കലൈയരശന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഹോളിവുഡ് നടന്‍ ജെയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംഗീതം സന്തോഷ് നാരായണന്‍. ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ. ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകള്‍ മെയ് ഒന്നിനു റിലീസ് ആകും. എസ് ശശികാന്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top