തിരക്കഥയും സംവിധാനവും ഷാനില്‍ മുഹമ്മദിന്റേത്; ‘അവിയല്‍’ ടീസര്‍ പുറത്തിറങ്ങി

ഷാനില്‍ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അവിയല്‍’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമ്മൂട്, മുരളി ഗോപി, ടൊവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ആന്റണി വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയത്.

ജോജു ജോര്‍ജ്ജ്, അനശ്വര രാജന്‍, കേതകി നാരായണന്‍, സിനില്‍ സൈനുദ്ദീന്‍, അഞ്ജലി നായര്‍, ആത്മീയ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നു. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുദീപ് എളമണ്‍, ജിംഷി ഖാലിദ്, രവി ചന്ദ്രന്‍, ജിക്കു ജേക്കബ് പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ്. എഡിറ്റിങ് റഹ്മാന്‍ മുഹമ്മദും അലി ലിജോ പോളും നിര്‍വഹിക്കുന്നു. പോക്കറ്റ് എസ്‌ക്വയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത്ത് സുരേന്ദ്രന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Top