ജോസ് തോമസിന്റെ ഹൊറര്‍ ചിത്രം; ‘ഇഷ’യിലെ പുതിയ ഗാനം പുറത്തുവിട്ടു

മായാമോഹിനി, സ്വര്‍ണ്ണ കടുവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോസ് തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഇഷ’. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു.

ഇത് അപ്പ്ബീറ്റ് മൂഡുള്ള ഒരു ക്ലബ് സോങ് ആണ്. ജോസ് തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഇഷ’ ഹൊറര്‍ ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് സുകുമാര്‍ എംടിയാണ്. വി സാജന്‍ ആണ് എഡിറ്റര്‍. വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Top