എബിസിഡിയുടെ മൂന്നാം പതിപ്പ്; സ്ട്രീറ്റ് ഡാന്‍സറിലെ പുതിയ വീഡിയോ ഗാനം പുറത്ത്

റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്ട്രീറ്റ് ഡാന്‍സര്‍. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു.

സൂപ്പര്‍ ഹിറ്റ് ചിത്രമായ എബിസിഡി യുടെ മുന്നാമത്തെ സീരീസാണ് സ്ട്രീറ്റ് ഡാന്‍സര്‍. ഡാന്‍സ് തന്നെയണ് പുതിയ ചിത്രത്തിന്റേയും പ്രമേയം. വരുണ്‍ ധവാനും ശ്രദ്ധ കപൂറും തന്നെയാണ് മൂന്നാം പതിപ്പിലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൂന്നാം പതിപ്പിലും റിയാലിറ്റി ഷോയിലെ താരങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ വന്‍ വിജയമായിരുന്നു. വരുണിനും ശ്രദ്ധയ്ക്കും പുറമേ പ്രഭുദേവയും ചിത്രത്തില്‍ എത്തുന്നുണ്ട്.

Top