കൊറോണ വൈറസിന്റെ ഭീതിലാണ് ലോകരാജ്യങ്ങള്‍. കൊറോണ പടരുന്ന സാഹചര്യത്തില്‍ എല്ലാ കാര്യങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചില സിനികളുടെ റിലീസും മാറ്റിവച്ചിരിക്കുകയാണ്. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9ന്റെ റിലീസ് ഒരു വര്‍ഷത്തേയ്ക്ക് നീട്ടിവെച്ചിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കേരളത്തില്‍ പ്രേക്ഷകര്‍ക്കും പരിചയമുള്ള ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9ന്റെ റിലീസ് മെയ് 22നായിരുന്നു നിശ്ചയിച്ചിരുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ ആണ് ആദ്യം റിലീസ് മാറ്റിയ ചിത്രം. ഏപ്രില്‍ 10നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എ ക്വയറ്റ് പ്ലേസ് രണ്ടാം ഭാഗത്തിന്റെ റിലീസും മാറ്റിയിട്ടുണ്ട്. ദ് ന്യൂ മൂട്ടന്റ്സിന്റെ റിലീസ് ഏപ്രില്‍ മൂന്നില്‍ നിന്ന് മാറ്റിയിട്ടുണ്ട്.