സാമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന ആ വാര്‍ത്ത തെറ്റാണ്; പ്രതികരിച്ച് കെ എസ് രവികുമാര്‍

റെക്കാലത്തിനു ശേഷം അജിത്ത് പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്ന ചിത്രമാണ് വലിമൈ. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിനിടെ അജിത്തിനെ നായകനാക്കി സംവിധായകന്‍ കെ എസ് രവികുമാര്‍ സിനിമ എടുക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ കെ എസ് രവികുമാര്‍.

അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്നാണ് കെ എസ് രവികുമാര്‍ വ്യക്തമാക്കുന്നത്. ‘അജിത് കുമാറിനെ നായകനാക്കി താന്‍ സിനിമ ചെയ്യുന്നുവെന്ന് സാമൂഹ മാധ്യമത്തില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. അത് വിശ്വസിക്കരുത്’- കെ എസ് രവികുമാര്‍ പറഞ്ഞു.

അജിത്തിനെ നായകനാക്കി കെ എസ് രവികുമാര്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത ആരാധകരെ ആകാംക്ഷയിലാക്കിയിരുന്നു. നേരത്തെ വില്ലന്‍, വരലരു എന്നീ ചിത്രങ്ങള്‍ അജിത്തിനെ നായകനാക്കി കെ എസ് രവികുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Top