ത്രില്ലര്‍ ചിത്രം ‘നെട്രികണ്‍’; നയന്‍സിനൊപ്പം പ്രധാന റോളില്‍ അജ്മല്‍ അമീറും

യന്‍താര നായികയായെത്തുന്ന പുതിയ ചിത്രമാണ് നെട്രികണ്‍. മണിരത്നത്തിന്റെ സംവിധാന സഹായി ആയിരുന്ന മിലിന്ദ് റാവു ആണ് നേത്രികണ്‍ സംവിധാനം ചെയ്യുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന നെട്രികണ്‍ നയന്‍താരയുടെ അറുപത്തിയഞ്ചാമത്തെ ചിത്രമാണ്. ചിത്രത്തില്‍ അജ്മല്‍ അഭിനയിക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത.

പ്രണയകാലം എന്ന മലയാളചിത്രത്തിലൂടെ സിനിമയിലെത്തിയ നടനാണ് അജ്മല്‍ അമീര്‍. പിന്നീട് മിഷ്‌കിന്‍ സംവിധാനം ചെയ്ത അഞ്ജാതേയിലൂടെ തമിഴിലും തരംഗം കുറിച്ചു. നയന്‍താരയ്ക്കൊപ്പം ഒരു പ്രധാന റോളില്‍ തന്നെയാണ് അജ്മല്‍ അഭിനയിക്കുന്നത്. റൗഡി പിക്‌ചേഴ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ വിഗ്നേശ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഗ്‌നേശ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്.

Top