അച്ഛന്റെ കൈപിടിച്ച് മകള്‍; പിതൃദിനത്തില്‍ ജയസൂര്യ ചിത്രം ‘വെള്ള’ത്തിന്റെ പോസ്റ്റര്‍

ലയാളത്തിന്റെ പ്രിയ നടന്‍ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് ‘വെള്ളം’.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പിതൃദിനത്തില്‍ പുറത്തിറക്കി.

ജി പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകന്‍ വി.പി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വെള്ളം.

ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മനമ്പറക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോബി വര്‍ഗീസ് ആണ് ഛായാഗ്രഹണം.
ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് ഈണം നല്‍കുന്നത്.

Top