ആര്‍.ജെ ഷാനുവിന്റെ സംവിധാനം; വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലേക്ക്

ര്‍.ജെ ഷാനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ തമിഴ്നടന്‍ വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുന്നു. ചിത്രത്തില്‍ മഞ്ജുവാര്യര്‍, ബിജു മേനോന്‍ തുടങ്ങിയ താരങ്ങളും ഉണ്ടാകുമെന്നാണ് സൂചന.

‘കെയര്‍ ഓഫ് സൈറ ബാനു’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു ആര്‍.ജെ ഷാനു. മലയാളം, തമിഴ് ഭാഷകളില്‍ ചിത്രം ഇറങ്ങും. ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയറാം ചിത്രം ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തിലാണ് വിജയ് സേതുപതി ആദ്യമായി മലയാള സിനിമയില്‍ അഭിനയിച്ചത്.

Top