പോയി വേറെ പണി നോക്കെടാ; വ്യാജപ്രചരണങ്ങള്‍ക്കെതിരെ വിജയ് സേതുപതി

ടന്‍ വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്നത്. ധാരാളം വ്യാജപ്രചരണങ്ങള്‍ സാമൂഹികമാധ്യമത്തില്‍ വന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ വിജയ് സേതുപതി.

മതപരമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തമിഴ് സിനിമാ താരങ്ങളില്‍നിന്നു പണം സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നതെന്നുമുള്ള ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആര്യ, രമേഷ് കണ്ണ, ആരതി തുടങ്ങിയവര്‍ മതം മാറിയെന്നും ഇവര്‍ ആരോപിച്ചു. ഈ സംഭവത്തില്‍ തന്റെ പേരും വലിച്ചിഴക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വിജയ് സേതുപതി പ്രതികരിച്ചിരിക്കുന്നത്.

ആരോപണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ച് പോയി വേറെ പണി നോക്കെടാ എന്നാണ് വിജയ് സേതുപതി പ്രതികരിച്ചിരിക്കുന്നത്.

വിജയ് നായകനായ ‘ബിഗില്‍’ എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആദായ നികുതി വെട്ടിപ്പ് നടന്നെന്നാരോപിച്ചായിരുന്നു ചെന്നൈയിലുള്ള വിജയിയുടെ വീട്ടില്‍ അടക്കം ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. നെയ്‌വേലിയില്‍ ഷൂട്ടിങ് ലൊക്കേഷനിലെത്തി വിജയിയെ കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു.

Top