തൊഴിലിടം ഏതായാലും മാസ്‌ക് ധരിക്കൂ; ജയസൂര്യ ചിത്രം വെള്ളത്തിന്റെ പോസ്റ്റര്‍

ലയാളത്തിന്റെ പ്രിയ നടന്‍ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് ‘വെള്ളം’. തൊഴിലാളി ദിനമായ ഇന്ന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ചിത്രത്തിന്റെ പോസ്റ്റര്‍ ജയസൂര്യ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. കൊവിഡ് കാലത്ത് മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയാണ് ജയസൂര്യ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.വെള്ളത്തിന്റെ ഈ പോസ്റ്ററാണ് ആരാധകരിപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

ഈ കാലവും കടന്നു പോകും
പുതിയ പ്രതീക്ഷകള്‍ക്ക് വേണ്ടി നമുക്ക് അദ്ധ്വാനിക്കാം
തൊഴിലിടം ഏതായാലും മാസ്‌ക് ധരിക്കൂ …
മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം

ഏവര്‍ക്കും സാര്‍വ്വദേശീയ തൊഴിലാളിദിനാശംസകള്‍ എന്നാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് കൊണ്ട് ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ജയസൂര്യ പങ്കുവച്ച ഫോട്ടോകള്‍ക്ക് നിരവധി ആരാധകരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു തൊഴിലാളിയുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത് എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍. ജയസൂര്യയുടെ അഭിനയത്തിന്റ മികവ് വ്യക്തമാക്കുന്ന മറ്റൊരു കഥാപാത്രമാകും വെള്ളത്തിലേത് എന്ന് ആരാധകര്‍ കരുതുന്നു.

ജി പ്രജേഷ് സെന്‍ ആണ് വെള്ളം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

Top