ക്യാന്‍സറിനുള്ള മരുന്ന് മുടങ്ങി; കാസര്‍കോട് നിന്ന് മരുന്നെത്തിക്കാന്‍ സഹായിച്ച് ടിനിടോം

തിരുവനന്തപുരം: ക്യാന്‍സറിനുള്ള മരുന്ന് മുടങ്ങിയപ്പോള്‍ സഹായവുമായെത്തിയ ടിനിടോമിന് നന്ദി അറിയിച്ച് മിമിക്രിതാരം ജയേഷ് കൊടകര. കാന്‍സറായിട്ട് ഒരു വര്‍ഷമായി ഞാന്‍ ലോക്ക് ഡൗണിലാണ്. ഇപ്പോഴത്തെ ചികിത്സയുടെ ഭാഗമായിട്ട് കാസര്‍കോട് നിന്നാണ് മരുന്ന് വേണ്ടിയിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായിട്ട് മരുന്ന് ഉണ്ടായിരുന്നില്ല.

ഈ രോഗം തുടങ്ങിയ കാലം മുതല്‍ എന്നോടൊപ്പം നിന്ന് ഒരു സഹോദരനെപ്പോലെ എപ്പോഴും എന്റെ കാര്യങ്ങള്‍ അന്വേഷിക്കുകയും ആശുപത്രിയിലായാലും എവിടെയായാലും സാമ്പത്തികമായിട്ടും ശാരീരികമായിട്ടും എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന ടിനിടോമിനോട് ഞാന്‍ വിളിച്ചു പറഞ്ഞു. അദ്ദേഹം ടിവി രാജേഷ് എംഎല്‍എയുമായി ബന്ധപ്പെട്ടു.

സുബീഷ് കണ്ണൂര്‍, ഫയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുന്ന പവിത്രന്‍ സാര്‍ എന്നിവര്‍ വഴി മരുന്ന് ചാലക്കുടിയില്‍ എനിക്കെത്തിച്ചു തന്നുവെന്ന് ജയേഷ് കൊടകര വീഡിയോയില്‍ പറയുന്നു. തനിക്ക് മരുന്ന് എത്തിച്ചു നല്‍കാന്‍ സഹായിച്ച എല്ലാവരോടും ഇദ്ദേഹം വീഡിയോയില്‍ നന്ദി പറയുന്നുണ്ട്.

Top