ചതിക്കാത്ത ചന്തു വീണ്ടും; കൃഷ്ണകുമാറും മകളും പൊളിച്ചു

ലോക്ക് ഡൗണ്‍ കാലത്ത് ഓര്‍മ്മക്കുറിപ്പുകളും ഫോട്ടോകളും പങ്കുവയ്ക്കുന്നവരാണ് മിക്ക സെലിബ്രിറ്റികളും. അവരെ പോലെതന്നെ കൃഷ്ണകുമാറും ലോക്ക്ഡൗണ്‍കാലത്ത് വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാര്‍ തന്നെ അഭിനയിച്ച ചതിക്കാത്ത ചന്തു എന്ന സിനിമയിലെ രംഗം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് താരവും മകള്‍ ദിയയും.

കൃഷ്ണകുമാറിനൊപ്പം സിനിമയില്‍ അഭിനയിച്ച ജയസൂര്യയുടെ റോളാണ് വീഡിയോയില്‍ മകള്‍ ദിയ കൃഷ്ണകുമാര്‍ ചെയ്തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Top