തമിഴ് ചിത്രം അരുവിയിലെ സംവിധായകനും, നായികയ്ക്കും സമ്മാനം നൽകി സ്റ്റൈല്‍ മന്നന്‍

ക്തമായ സ്ത്രീ കഥാപാത്രത്തെ പരിചയപെടുത്തുന്ന പുതിയ തമിഴ് ചിത്രം അരുവിയിലെ നായികയ്ക്കും സംവിധായകനും സമ്മാനം നൽകി സൂപ്പർ സ്റ്റാർ രജനീകാന്ത് .

അരുവി കണ്ടതിന് ശേഷമാണ് രജനീകാന്ത് നായികയെയും, സംവിധായകനെയും വീട്ടിലേയ്ക്ക് ക്ഷണിച്ച് സ്വർണ മാല സമ്മാനമായി നൽകിയത്.

‘നിങ്ങൾ ആ സിനിമ എടുത്തതിൽ ഞാൻ അഭിമാനിക്കുന്നു . വീട്ടിൽ ഒറ്റക്കിരുന്നാണ് ഞാൻ ചിത്രം കണ്ടത്. എന്നാൽ പിന്നീട് പ്രേക്ഷരുടെ ഒപ്പമിരുന്ന് ചിത്രം കാണാണമെന്ന് തോന്നി . അരുവിയിൽ ഒരുപാട് വികാരങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഒരുപാട് ചിരിച്ചു, ഒരുപാട് കരഞ്ഞു. നിങ്ങൾ ചെയ്ത ഈ സിനിമ മികച്ചതാണ്.’ രജനികാന്ത് പറഞ്ഞു.

അരുണ്‍ പ്രഭു പുരുഷോത്തനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തിയത് അഥിതി ബാലനാണ് .

കഴിഞ്ഞ ആഴ്ച്ച തീയേറ്ററിൽ എത്തിയ ചിത്രം നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Top