കേരള ബാങ്കില്‍ നിന്ന് 50 കോടി അഡ്വാന്‍സ് ചെയ്യും; കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ നീക്കം

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ നീക്കം. കേരള ബാങ്കില്‍ നിന്ന് 50 കോടി കരുവന്നൂരിലേക്ക് അഡ്വാന്‍സ് ചെയ്യും. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ധാരണയായതെന്ന് സൂചന.

കരുവന്നൂരിലെ സുരക്ഷിതമായ ലോണുകള്‍ കേരള ബാങ്കിന് കൈമാറും. അതിലൂടെ കൂടുതല്‍ പണം കണ്ടെത്താനാണ് നീക്കം. ലോണ്‍ ടേക്ക്ഓവര്‍ ചെയ്യുന്നതോടെ ബാങ്കില്‍ നിന്നും വിതരണം ചെയ്ത പണം വലിയ തുകയായി മടങ്ങിയെത്തും. നിക്ഷേപകരുടെ 50% തുക വരുന്നയാഴ്ച തന്നെ മടക്കി നല്‍കാന്‍ നീക്കം

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ മുന്നില്‍ ഹാജരാകാന്‍ പോകുന്നതിന് മുമ്പ് എം കെ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ സഹകരിക്കുമെന്ന് കണ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Top