ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കാന്‍ നീക്കം

സൗദി ; ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാന്‍ അനുമതി. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് യാത്രക്ക് അനുമതിയെന്ന് അതോറിറ്റി അറിയിച്ചു.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗദിയിലേക്ക് മടങ്ങി വരാന്‍ അവസരം ഒരുക്കുന്നതിനാണ് വിമാന സര്‍വീസിന് അനുമതി നൽകിയിരിക്കുന്നത്.

Top