മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപെട്ട ആറു വയസുകാരിയുടെ ജീവൻ രക്ഷിക്കാനായില്ല

തിരുവനന്തപുരം: ബ്രൈമൂർ മങ്കയത്ത് മലവെള്ളപ്പാച്ചിലിൽപെട്ട ആറുവയസുകാരി മരിച്ചു. നസ്രിയ ഫാത്തിമയാണ് മരിച്ചത്. അമ്മ ഷൈനിക്കായി തുടരുകയാണ്.ഇന്നു വൈകീട്ട് അഞ്ചരയോടെ മങ്കയം വാഴപ്പണ വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിലുണ്ടായത്. നെടുമങ്ങാട് സ്വദേശികളായ പത്തു പേരടങ്ങിയ രണ്ടു കുടുംബങ്ങളാണ് അപകടത്തിൽപെട്ടത്. ഇവർ കുളിച്ചുകൊണ്ടിരിക്കെ മഴ ശക്തമായി മഴവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു.

പുത്തൻവീട്ടിൽ ഷഫീക്കിന്റെ കുടുംബത്തിൽപെട്ടവരാണ് അപകടത്തിൽപെട്ടത്. എട്ടുപേരെ നാട്ടുകാർ രക്ഷിച്ചു. ഷഫീക്കിന്റെ സഹോദരൻ അബ്ദുല്ലയുടെ ഭാര്യ ഷൈനിയെയും മകള്‍ നസ്രിയയെയും കാണാതായി. നസ്രിയയെ പിന്നീട് ഏഴരയോടെ തിരച്ചിൽ നടത്തിയ നാട്ടുകാർ കണ്ടെത്തി. കുട്ടിയെ ഉടൻ തന്നെ വിതുര ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷൈനിക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

Top