Mount Everest: Thirty climbers sick on Everest after bad climate

കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കാന്‍ പോയ മൂപ്പതോളം പര്‍വ്വതാരോഹകര്‍ കൊടുമുടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇവരില്‍ മൂന്നു പേര്‍ പശ്ചിമബംഗാള്‍ സ്വദേശികളാണ്. മഞ്ഞുമൂടിയ മലനിരകളിലെ മോശം കാലാവസ്ഥ മൂലം ഇവര്‍ക്ക് രോഗം പിടിപ്പെട്ടതായാണ് സംശയിക്കുന്നത്.

പര്‍വതാരോഹക സംഘത്തിലുള്ള വനിതാ എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ കൊടുമുടിയുടെ മുകളിലെത്തിയത്. ഇതു ഏഴാം തവണയാണ് ഇവര്‍ എവറസ്റ്റ് കീഴടക്കുന്നത്.

നേപ്പാള്‍ ഭൂകമ്പത്തിനുശേഷം നിര്‍ത്തിവച്ച മലകയറ്റം പുനരാരംഭിച്ചശേഷം നിരവധി പേരാണ് എവറസ്റ്റ് കീഴടക്കാന്‍ എത്തുന്നത്. ഭൂകമ്പത്തിനിടെ എവറസ്റ്റിലെ ബേസ് ക്യാമ്പിലുണ്ടാായിരുന്ന 18 പേര്‍ മരിച്ചിരുന്നു.

Top