മോട്ടോ ജി9 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

മോട്ടറോളയുടെ പുതിയ സ്മാര്‍ട്ഫോണായ മോട്ടോ ജി9 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ മോട്ടോ ജി9 സ്മാര്‍ട്ട്‌ഫോണ്‍ ഒറ്റ വേരിയന്റില്‍ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 11,499 രൂപയാണ് വില. ഫോറസ്റ്റ് ഗ്രീന്‍, സഫയര്‍ ബ്ലൂ എന്നീ രണ്ട് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ഡിവൈസ് ലഭ്യമാകും. ഫോണിന്റെ ആദ്യ വില്‍പ്പന ഓഗസ്റ്റ് 31ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

ആന്‍ഡ്രോയിഡ് 10 ല്‍ പ്രവര്‍ത്തിക്കുന്ന മോട്ടോ ജി9 സ്മാര്‍ട്ട്‌ഫോണില്‍ ഡ്യുവല്‍ സിം (നാനോ)സ്ലോട്ടുകളുണ്ട്. 6.5 ഇഞ്ച് എച്ച്ഡി + മാക്സ് വിഷന്‍ ടിഎഫ്ടി ഡിസ്പ്ലേയില്‍ 20: 9 അസ്പാക്ട് റേഷിയോ, 87 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷ്യോ എന്നിവയും ഉണ്ട്. 4 ജിബി എല്‍പിഡിഡിആര്‍ 4 റാമിനൊപ്പം ഫോണിന് കരുത്ത് നല്‍കാന്‍ ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 SoCയാണ് ഉള്ളത്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പുമായി പുറത്തിറങ്ങിയ മോട്ടോ ജി9 സ്മാര്‍ട്ട്‌ഫോണില്‍ എഫ് / 1.7 ലെന്‍സുള്ള 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറാണ് ഉള്ളക്. ഇത് ക്വാഡ് പിക്‌സല്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതുമാണ്. എഫ് / 2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും എഫ് / 2.4 മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെന്‍സറും ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകളാണ്. 8 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഈ ക്യാമറയില്‍ എഫ് / 2.2 ലെന്‍സും ഉണ്ട്.

മൈക്രോ എസ്ഡി കാര്‍ഡ് വഴി (512 ജിബി വരെ) സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമായിട്ടാണ് മോട്ടോ ജി9 പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നല്‍കിയിട്ടുള്ളത്.

Top