മോട്ടോവോള്‍ട്ട് പുതിയ അര്‍ബന്‍ ഇലക്‌ട്രിക് ബൈക്ക് പുറത്തിറക്കി

49,999 രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുതിയ അര്‍ബന്‍ ഇലക്‌ട്രിക് ബൈക്ക് പുറത്തിറക്കി മോട്ടോവോള്‍ട്ട് മൊബിലിറ്റി.

കമ്പനിയുടെ വെബ്സൈറ്റിലും 100-ലധികം ഡീലര്‍ഷിപ്പുകളിലുമായി മോട്ടോവോള്‍ട്ട് അര്‍ബന്‍ ഇ-ബൈക്ക് വെറും 999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാനാകും.

അര്‍ബന്‍ ഇ-ബൈക്ക് വാങ്ങാനും ഓടിക്കാനും ലൈസന്‍സോ രജിസ്‌ട്രേഷനോ ആവശ്യമില്ല. നീക്കം ചെയ്യാവുന്ന BIS അംഗീകൃത ബാറ്ററിയാണ് മോട്ടോവോള്‍ട്ട് അര്‍ബന്‍ ഇ ബൈക്കിന് ശക്തി പകരുന്നത്. ഒരു ഫുള്‍ചാര്‍ജില്‍ 120 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. നാല് മണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ് ആകുമെന്നാണ് കമ്പനി പറയുന്നത്.

ഒന്നിലധികം റൈഡിംഗ് മോഡുകളുള്ള പെഡല്‍ അസിസ്റ്റ് സെന്‍സര്‍, ഇഗ്‌നിഷന്‍ കീ സ്വിച്ച്‌, ഹാന്‍ഡില്‍ ലോക്ക് എന്നിവ ഇ-ബൈക്കിന്റെ പ്രധാന ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം ഉപയോക്താക്കളുടെ സൗകര്യത്തിനായി ഒരു സംയോജിത സ്മാര്‍ട്ട്‌ഫോണ്‍ ആപ്പും ലഭ്യമാക്കുന്നുണ്ട്. ഓറഞ്ച്, വെള്ള, നീല, മഞ്ഞ എന്നീ നിറങ്ങളില്‍ ഈ ബൈക്ക് ലഭ്യമാ

Top