മോട്ടറോള റേസര്‍ പുതിയ പതിപ്പ്; ജനുവരിയില്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തും

ലെനൊവൊയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയില്‍നിന്ന് പുതിയ പതിപ്പുമായി റേസര്‍. കഴിഞ്ഞമാസമാണ് റേസര്‍ വിപണിയില്‍ അവതരിപ്പിച്ചത്.

സാംസങ് ഗാലക്സി ഫോള്‍ഡ്, വാവേ മേറ്റ് എക്സ് എന്നീ ഫോണുകള്‍ക്ക് സമാനമായതാണ് റേസര്‍. ക്വിക്ക് വ്യൂ പാനല്‍, മ്യൂസിക് കണ്‍ട്രോള്‍, ഗൂഗിള്‍ അസിസ്റ്റന്‍സ് തുടങ്ങിയ സവിശേഷതകള്‍ ഫോണിലുണ്ട്. ജനുവരിയില്‍ ഈ ഹൈ എന്‍ഡ് ഫോണ്‍ വിപണിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

6.2 ഇഞ്ച് ഫ്ലക്സിബിള്‍ ഒ.എല്‍.ഇ.ഡി. എച്ച്.ഡി. പ്ലസ് ഡിസ്‌പ്ലേയുള്ള ഫോണ്‍ മധ്യഭാഗത്തുവച്ചുതന്നെ മടക്കാം. നോട്ടിഫിക്കേഷനുകള്‍ കാണാനും മ്യൂസിക് നിയന്ത്രണത്തിനും സെല്‍ഫി എടുക്കുന്നതിനും ഉള്‍പ്പെടെയുള്ള ചില സവിശേഷതകള്‍ മടക്കിയ അവസ്ഥയില്‍ ലഭ്യമാകും.

ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ആറ് ജി.ബി.യാണ് റാം. 16 മെഗാപിക്സലിന്റെ പ്രാഥമിക സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. 2510 എം.എ.എച്ച്. ബാറ്ററിയും 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

Top