45W ഫാസ്റ്റ് ചാര്‍ജിങ്ങടക്കം പുതിയ സവിശേഷതകളുമായി മോട്ടറോള വണ്‍ ഹൈപ്പര്‍

ണ്‍ ഹൈപ്പര്‍ സ്മാര്‍ട്ട്ഫോണുമായി മോട്ടറോള വിപണിയില്‍ എത്തുന്നു. വണ്‍ ഹൈപ്പര്‍ കമ്പനിയുടെ വേഗതയേറിയ ചാര്‍ജിംഗ് സിസ്റ്റം, മുന്നിലും പിന്നിലുമായി നൈറ്റ് വിഷന്‍ ഉള്ള ഏറ്റവും ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകള്‍, ഒരു പോപ്പ്-അപ്പ് സംവിധാനം എന്നിവ വാഗ്ദാനം ചെയ്ത് കൊണ്ടാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്.

നേര്‍ത്ത ബെസലുകള്‍ക്കൊപ്പം നോച്ച്-ലെസ് ഡിസ്‌പ്ലേയുള്ള ആദ്യത്തെ മോട്ടറോള ഫോണാണ് വണ്‍ ഹൈപ്പര്‍. പിന്നില്‍ ഇരട്ട ക്യാമറ സജ്ജീകരണത്തോടെയാണ് വണ്‍ ഹൈപ്പര്‍ വരുന്നത്. പ്രാഥമിക ഒന്ന് 64 മെഗാപിക്‌സല്‍ ക്യാമറയാണ് എഫ് 1.9 ലെന്‍സും രണ്ടാമത്തേത് 8 മെഗാപിക്‌സല്‍ 117 ഡിഗ്രി വൈഡ് ആംഗിള്‍ ക്യാമറയും ക്വാഡ് പിക്‌സല്‍ ടെക്കുമാണ്.

4000 എംഎഎച്ച് ബാറ്ററിയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നുണ്ടെങ്കിലും മോട്ടറോള കൊണ്ടുവന്ന സാങ്കേതികവിദ്യ വഴിയാണ് ചാര്‍ജ് ചെയ്യുന്നത്. മോട്ടറോള ഹൈപ്പര്‍ ചാര്‍ജിംഗ് എന്ന് വിളിക്കുന്ന പുതിയ 45W ചാര്‍ജിംഗ് സംവിധാനം വണ്‍ ഹൈപ്പറിന് ലഭിക്കുന്നു. വെറും 10 മിനിറ്റ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് 12 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് മോട്ടറോള അവകാശപ്പെടുന്നു.

ഇതിന് 400 ഡോളര്‍ (ഏകദേശം 28,000 രൂപ) വില വരും. ഇന്ത്യയടക്കം മറ്റ് വിപണികളിലേക്ക് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ മോട്ടറോള ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Top