പുത്തന്‍ സവിശേഷതകളുമായി ‘മോട്ടോ X4’ തിങ്കളാഴ്ച ഇന്ത്യയില്‍

ബെര്‍ളിനില്‍ നടന്ന 2017 IFA ടെക്‌ഷോയില്‍ മോട്ടോറോള പറഞ്ഞിരുന്ന തങ്ങളുടെ പുതിയ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.

മോട്ടോറോളയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പ് ഫോണ്‍ നവംബറില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പറഞ്ഞതു പോലെ തന്നെ മോട്ടോറോള മോട്ടോ X4 എന്ന ഫോണ്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ആണ് മോട്ടോ X സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്.

23,999 രൂപ വില വരും എന്നാണ് സൂചന. മുന്‍ കൂര്‍ റിപ്പോര്‍ട്ട് പ്രകാരം 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് സ്മാര്‍ട്ട്‌ഫോണില്‍ ഒരുക്കിയിരിക്കുന്നത്‌.

എന്നാല്‍ എംആര്‍പി വില കുറച്ചു കൂടി കുറയും എന്നു പ്രതീക്ഷിക്കാം.

പ്രീമിയം ലുക്ക് നല്‍കാനായി ഫോണിന് മെറ്റല്‍ ഗ്ലാസ് ഡിസൈന്‍ ആണ് നല്‍കിയിരിക്കുന്നത്. കൂടാതെ ഡ്യുവല്‍ ക്യാമറ സവിശേഷതയും ഉണ്ട്. IP68 റേറ്റിങ്ങും നല്‍കിയിട്ടുണ്ട്.

കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റും ആമസോണ്‍ അലെക്‌സാ വോയിസ് അസിസ്റ്റന്റും പ്രീലോഡ് ചെയ്തിട്ടുണ്ട്

5.2 ഇഞ്ച് ഐപിഎസ് FHD 1080p ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍,3ജിബി/ 4ജിബി റാം, 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12എംപി പ്രൈമറി ക്യാമറ,

16എംപി സെല്‍ഫി ക്യാമറ, ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്, 3000എംഎഎച്ച് ബാറ്ററി, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Top