മോട്ടോ സെഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പുതിയ മോട്ടോ മോഡുകളുമായി ‘മോട്ടറോള’

ന്ത്യയിലെ മോട്ടോ സെഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി മോട്ടറോള പുതിയ മോട്ടോ മോഡുകള്‍ അവതരിപ്പിച്ചു.

ജെബിഎല്‍ സൗണ്ട് ബൂസ്റ്റ് 2 സ്പീക്കര്‍ മോഡ്, മോട്ടോ ടര്‍ബോ പവര്‍ പാക് ബാറ്ററി മോഡ്, ഗെയിംപാഡ് മോഡ് എന്നിങ്ങനെ മൂന്ന് മോഡുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

മോട്ടോ സെഡ്, മോട്ടോ സെഡ് പ്ലെ അഥവ മോട്ടോ ഡെസ്2 പ്ലെ എന്നിവ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ മോഡുകള്‍ വഴി അവരുടെ ഡിവൈസ് എളുപ്പത്തില്‍ കൊണ്ടു നടക്കാവുന്ന ഗെയിമിങ് കണ്‍സോളാക്കി മാറ്റാനും ഫോണില്‍ പ്രീമീയം ജെബിഎല്‍ സൗണ്ട് ലഭ്യമാക്കാനും ഫോണിന് ടര്‍ബോചാര്‍ജ് നല്‍കാനും സഹായിക്കും.

പുതിയ കണ്ടെത്തലുകള്‍ സ്വീകരിക്കുമ്പോഴുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക, ഉപഭോക്താക്കളെ ശരിയായ രീതിയില്‍ മനസ്സിലാക്കുക എന്നിവയെ അടിസ്ഥാനമാക്കിയാണ് റെന്റോ മോജോയുമായുള്ള പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മോട്ടറോള മൊബിലിറ്റി ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ സുധിന്‍ മാത്തുര്‍ പറഞ്ഞു.

റെന്റോ മോജോയുമായി ആദ്യമായാണ് ഇത്തരത്തില്‍ മോട്ടറോള പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത്.

അതേസമയം വാങ്ങുന്നതിന് മുന്‍മ്പ് തന്നെ പുതിയ മോട്ടോ മോഡുകള്‍ പരീക്ഷിച്ച് നോക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.

ഡിസംബര്‍ 23 മുതല്‍ ആഴ്ചയില്‍ 399 രൂപമാത്രം നല്‍കി മോട്ടോ മോഡുകള്‍ ഇഷ്ടാനുസരണം വാടകയ്ക്ക് എടുക്കാം. പ്രമുഖ എട്ട് മെട്രോകളില്‍ ഈ സേവനം ലഭ്യമാകും.

Top