മോട്ടോ എക്‌സ് 4നെ ഇന്ത്യയില്‍ അവതരിപ്പിച്ചു ; ഈ മാസം 31 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍

moto-side 2 force-smartphone

മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട് ഫോണായ മോട്ടോ എക്‌സ് 4നെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 6 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ ഈ പുതിയ മോഡലിന്റെ പ്രത്യേകതയാണ്. കൂടാതെ ആന്‍ഡ്രോയ്ഡ് 8.0 ഓറിയോയിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

6 ജിബി റാം വേരിയന്റില്‍ എത്തുന്ന മോട്ടോ X4 ന്റെ വില 24,999 രൂപയാണ്. ജനുവരി 31 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും, മോട്ടോ ഹബ്‌സില്‍ നിന്നും ഫോണുകള്‍ ലഭ്യമാകുന്നതാണ്. സൂപ്പര്‍ ബ്ലാക്ക്, സ്റ്റെര്‍ലിംഗ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിലായിരിക്കും ഫോണ്‍ ലഭ്യമാകുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് 1500 രൂപ ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്.

Top