പുതിയ സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി മോട്ടറോള

ലെനോവയുടെ മോട്ടറോള 2018ല്‍ മൂന്ന് പുതിയ സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.

മോട്ടോ ജി6, മോട്ടോ ജി6 പ്ലസ്, മോട്ടോജി6 പ്ലെ സ്മാര്‍ട്ട് ഫോണുകള്‍ 2018 ല്‍ അവതരിപ്പിക്കും എന്ന് ട്വിറ്റര്‍ അധിഷ്ഠിത ടിപ്സ്റ്ററായ ഇവാന്‍ ബ്ലാസ് ട്വീറ്റ് ചെയ്തിരുന്നു.

അവതരിപ്പിക്കാനിരിക്കുന്ന പുതിയ ഡിവൈസുകളെ കുറിച്ച്‌ വളരെ കൃത്യതയോടെയാണ് അദ്ദേഹം വിവരങ്ങള്‍ നല്‍കുന്നത് എന്നതിനാല്‍ ജി 6 പ്ലസ് അടുത്ത വര്‍ഷം എത്തുമെന്നാണ്‌ സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ പ്രതീക്ഷ.

മോട്ടറോള ഈ വര്‍ഷത്തെ ജി5ല്‍ പ്ലെ എഡിഷന്‍ ഒഴിവാക്കി മറ്റു മോഡലുകളായ മോട്ടോ ജി5 എസും മോട്ടോ ജി5എസ് പ്ലസും ആണ് പ്രഖ്യാപിച്ചിച്ചിരിക്കുന്നത്.

ജി6 ,ജി6 പ്ലസ് എന്നിവയ്ക്ക് ഒപ്പമാണ് ‘പ്ലെ എഡിഷന്‍’ മോട്ടോ ജി ഉത്പന്നനിരയിലേക്ക് മടങ്ങി എത്തുന്നത്.പുതിയ മോഡലുകളെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ബ്ലാസ്സ് വെളിപ്പെടുത്തിയിട്ടില്ല.

സ്‌നാപ്ഡ്രാഗണ്‍ 636 എസ്ഒഎസ് 5ജി നെറ്റ്‌വര്‍ക്കില്‍ ‘സ്‌നാപ്ഡ്രാഗണ്‍ എക്‌സ്50 5ജി മോഡം’ സപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. മോട്ടോ ജി 6 സീരിസ് ഈ മോഡത്തോട് കൂടിയായിരിക്കും എത്തുക എന്ന് പ്രതീക്ഷിക്കാം.

Top