മടക്കാവുന്ന ഡിസ്‌പ്ലേ; മോട്ടറോള റേസര്‍ ഉടന്‍ ഇന്ത്യയിൽ എത്തിയേക്കും

ടക്കാവുന്ന ഡിസ്‌പ്ലേയുള്ള മോട്ടറോള സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലേക്ക് വരുമെന്ന വാര്‍ത്ത നേരത്തെ നല്‍കിയിരുന്നു. ഇപ്പോഴിതാ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ടാഗിലുള്ള മോട്ടോറോള റേസറിന്റെ ഒരു ചിത്രമാണ് ഇന്റര്‍നെറ്റില്‍ ലീക്കായിരിക്കുന്നത്.

മോട്ടറോള മടക്കാവുന്ന ഡിസ്‌പ്ലേയുള്ള അതിന്റെ റേസര്‍ റീബൂട്ട് ലോകത്തെ കാണിച്ചു അത്ഭുതപ്പെടുത്തിയിട്ട് രണ്ട് മാസമായി. ചൈനയിലെ ലെനോവോയുടെ മൊബൈല്‍ ഡിവിഷന്റെ ജനറല്‍ മാനേജര്‍ പുതിയ റേസറിന്റെ റീട്ടെയില്‍ ബോക്സിന്റെ ചിത്രമാണ് പങ്കിട്ടിരിക്കുന്നത്.
പുതിയ റേസര്‍, ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഫോണ്‍ 2020 ജനുവരി 9 ന്റെ നിര്‍മ്മാണ തീയതിയാണ് വഹിക്കുന്നത്. പിന്നെ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ടാഗും വഹിക്കുന്നു. അതുകൊണ്ട് വൈകാതെ ഇത് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

പുതിയ റേസര്‍ നിലവില്‍ മോട്ടറോളയുടെ ഏറ്റവും പ്രധാനപ്പെട്ട ഫോണുകളില്‍ ഒന്നാണ്. പുതിയ റേസറിനെ ചൂടില്‍ നിന്നും വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മോട്ടറോള അല്പം മിഡ്റേഞ്ച് സവിശേഷതകളെയും ആശ്രയിച്ചിട്ടുണ്ട്.

Top