വിപണി കീഴടക്കാൻ എത്തുന്നു മോട്ടറോള റേസർ 5 ജി

മോട്ടറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടറോള റേസർ 5 ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. കുറച്ച് ആഴ്ചകൾക്ക് മുമ്പ് കമ്പനി ഈ സ്മാർട്ഫോൺ ചൈനയിൽ അവതരിപ്പിച്ചിരുന്നു.  മോട്ടറോള റേസർ 5 ജി കണക്റ്റിവിറ്റി ഓപ്ഷനുമായാണ് വരുന്നത്.

8 ജിബി റാമും 256 ജിബി സ്റ്റോറേജും ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റാണ് പുതിയ മോട്ടറോള റേസർ 5 ജിയിൽ വരുന്നത്. 2,800 എംഎഎച്ച് ബാറ്ററിയെ ആശ്രയിക്കുന്ന റേസർ 5 ജിയിൽ 15W ഫാസ്റ്റ് ചാർജിംഗ് സംവിധാനവും വരുന്നു. ഈ ഹാൻഡ്‌സെറ്റ് ഒരു ഡ്യൂവൽ സിം കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. 6.2-ഇഞ്ച് പ്ലാസ്റ്റിക് ഒഎൽഇഡി പ്രധാന ഡിസ്പ്ലേയാണ്. പ്രൈമറി ക്യാമറയാണ് 48-മെഗാപിക്സലാണ്.

2,142×876 പിക്‌സൽ റെസൊല്യൂഷനും 21:9 ആസ്പെക്ടറ്റ് റേഷ്യോയും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. 600×800 പിക്‌സൽ റെസൊല്യൂഷനും 4:3 ആസ്പെക്ടറ്റ് റേഷ്യോയും വരുന്ന സെക്കന്ററി ഡിസ്പ്ലേയും ഈ ഹാൻഡ്സെറ്റിനുണ്ട്. മാഗ്നെറ്റോമീറ്റർ, ആക്‌സിലറോമീറ്റർ, ഗൈറോ, ബാരോമീറ്റർ, അൾട്രാസോണിക്, പ്രോക്‌സിമിറ്റി, ആംബിയന്റ് ലൈറ്റ് തുടങ്ങിയ സെൻസറുകളും ഈ സ്മാർട്ഫോണിലുണ്ട്.

ജി‌പി‌എസ്/എ-ജി‌പി‌എസ്, ഗ്ലോനാസ്, വൈ-ഫൈ 802.11 ബി/ജി/എൻ/എസി, എൻ‌എഫ്‌സി, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഈ ഡിവൈസിൻറെ കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നുണ്ട്. ബ്ലൂയിഷ് ഗോൾഡ്, പോളിഷ്ഡ് ഗ്രാഫൈറ്റ്, ലിക്വിഡ് മെർക്കുറി എന്നിങ്ങനെ 3 കളർ വേരിയന്റുകളിൽ അവതരിപ്പിച്ചിരിക്കുന്ന മോട്ടോറോള റേസർ 5ജിയ്ക്ക് 1,399.99 ഡോളർ (ഏകദേശം 1.02 ലക്ഷം) വില വരുന്നു. ഈ സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ വരുന്ന വില എത്രയാണെന്ന് കമ്പനി കൃത്യമായി വെളുപ്പെടുത്തിയിട്ടില്ല.

Top