നോച്ച് ഡിസ്‌പ്ലേയുള്ള മോട്ടോറോള പി30 നോട്ട് വിപണിയിലെത്തി

മോട്ടോറോള പി30 നോട്ട് വിപണിയിലെത്തി. ചൈനീസ് വിപണിയിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഡ്യൂവല്‍ റിയര്‍ ക്യാമറയാണ് പി30ക്ക് ഉള്ളത്. കറുപ്പ്, വെള്ള, പര്‍പ്പിള്‍+ബ്ലു നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്.

6 ജിബി റാം 64/ 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ട്. 636 സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റും 6.2 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ഫോണിനുള്ളത്. 16 എംപി+ 5 എംപി ക്യാമറയാണ്. 12 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. എആര്‍ മോഡും എല്‍ഇഡി ഫ്‌ളാഷ് ലൈറ്റും ഉണ്ട്. 5,000 എംഎഎച്ചാണ് ബാറ്ററി. ആന്‍ഡ്രോയിഡ് ഓറിയോ 8.0 അടിസ്ഥാനമാക്കിയുള്ള ഫോണിന്റെ പ്രവര്‍ത്തനം.

Top