മോട്ടോറോള വണ്‍ പവര്‍ സെപ്റ്റംബര്‍ 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും

മോട്ടോറോളയുടെ വണ്‍ പവര്‍ സ്മാര്‍ട്‌ഫോണ്‍ സെപ്റ്റംബര്‍ 24ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 15,000 രൂപയാണ് ഫോണിന് വില വരുന്നത്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് ഫോണിന്. മുകളില്‍ നോച്ചോടു കൂടിയ ഫോണ്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്.

4 ജിബി റാം 64 ജിബി സ്റ്റോറേജാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ഫോണിന്റെ പുറകു വശത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്.

ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിലുണ്ട്. 5,000 എംഎഎച്ചാണ് ബാറ്ററി. 16 എംപി, 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 12 എംപി സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്.

Top