ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ്; മോട്ടോറോള വണ്‍ പവറിന് 1000 രൂപ ഡിസ്‌കൗണ്ട്

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിങ് ഡേ സെയിലിനോട് അനുബന്ധിച്ച് മോട്ടോറോള വണ്‍ പവര്‍ സ്മാര്‍ട്‌ഫോണിന് 1000 രൂപ ഡിസ്‌കൗണ്ട്. 14,999 രൂപയാണ് ഇപ്പോഴത്തെ ഫോണിന്റെ വില. ഡിസംബര്‍ 6 മുതല്‍ 8 വരെയാണ് ഈ ഓഫര്‍ ലഭിക്കുക. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.

6.2 ഇഞ്ച് ഫുള്‍ എച്ച്ഡി മാക്സ് വിഷന്‍ ഡിസ്പ്ലേയാണ് ഫോണിന്. മുകളില്‍ നോച്ചോടു കൂടിയ ഫോണ്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 636 പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്.

4 ജിബി റാം 64 ജിബി സ്റ്റോറേജാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ഫോണിന്റെ പുറകു വശത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്.

ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിലുണ്ട്. 5,000 എംഎഎച്ചാണ് ബാറ്ററി. 16 എംപി, 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 12 എംപി സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്.

Top